ഖത്തറിലെ വിവിധ കലാലയങ്ങളിൽ നിന്നു 2025 അദ്ധ്യേന വർഷത്തിൽ CBSE: 10 , 12 , ക്ളാസുകളിൽ നിന്ന് ഏറ്റവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എക്സലൻസി അവാർഡുകളും സർഫിക്കറ്റുകളും നൽകി ഖത്തർ നാഷണൽ ഐ സി എഫ് ആദരിച്ചു . CBSE XII സയൻസ് ക്ളാസിൽ നിന്നും 491 /500, 98.2 % മാർക്കു നേടി ഒന്നാം സ്ഥാനത്തിന് അർഹത നേടിയ MES ഇന്ത്യൻ സ്കൂൾ വിദ്യാര്ത്ഥിനി അനീന മരിയാ കുരിയാക്കോസ് , 488 /500, 97.6 % മാർക്കു നേടിയ ബിർള പബ്ലിക് സ്കൂൾ വിദ്യാർത്ഥി ത്യാഗരാജൻ മാണിക്കാം എന്നിവർക്ക് നോർക്ക റൂട്ട് ഡയറക്ടർ സി വി റപ്പായി എക്സല്ലൻസി അവാർഡും സര്ടിഫിക്കറ്റും നൽകി ആദരിച്ചു . XII ആം ക്ലാസ് കൊമേഴ്സിൽ ഉന്നത വിജയം നേടിയ MES ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ മലീഹ മുംതാസ് നജീബ് ( 487 /500, 97.4 % ), റിസ്വിൻ മാത്യു വിൽസൺ ( 487 /500, 97.2% ) , ബിർള പബ്ലിക് സ്കൂൾ വിദ്യാർത്ഥി രക്ഷണ മഹേശ്വരൻ ( 487 /500, 97.4% ) എന്നിവർക്ക് ഐ സി ബി എഫ് സെക്രട്ടറി ദീപക് ഷെട്ടി അവാർഡുകൾ നൽകി . ......
ദോഹ:ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കുള്ള ഷെങ്ക ൻ ശൈലിയിലുള്ള സിംഗിൾ ടൂറിസ്റ്റ് വിസയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചുവെന്നും അത് ഉടൻ പുറത്തിറക്കുമെന്നും യുഎഇ മന്ത്രി സ്ഥിരീകരിച്ചു. യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാമ്പ് വാർത്താ സമ്മേളനത്തോടനുബന്ധിച്ച് ഖലീജ് ടൈംസിനോട്സംസാരിക്കുകയായിരുന്നു യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറി.ജിസിസി ‘ഷെങ്കൻ പോലെയുള്ള’ വിസ വർഷാവസാനത്തോടെ നടപ്പാക്കും
GCC യുടെ 'ഗ്രാൻഡ് ടൂർസ് വിസ' വർഷാവസാനത്തോടെ പ്രാബല്യത്തിൽ വരും, ഗൾഫ് നിവാസികൾക്ക് സൗജന്യ പാസായി പ്രവർത്തിക്കുമെന്നും യു എ ഇ മന്ത്രി പറഞ്ഞു.സിംഗിൾ (ജിസിസി) ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടൻ തന്നെ അത് നടപ്പിലാക്കാൻ കാത്തിരിക്കുകയാണ്. ......
ദോഹ: വ്യാമപാതയിലെ തിരക്ക്മൂലംവിമാനസർവീസുകൾ വൈകുന്നതോടെ യാത്രക്കാർ വലയുന്നു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാന സർവീസുകൾ റദ്ദാക്കി. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. ......
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ കടപ്പുറം പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ സ്പന്ദനം ഖത്തർ ഇശൽ ബീറ്റ്സ് സംഘടിപ്പിച്ചു. സ്കിൽസ് ഡെവലപ്മെൻറ് സെന്റർ വെച്ച് നടന്ന പരിപാട് ,
ICBF വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു സ്പന്ദനം ഖത്തർ പ്രസിഡണ്ട് ബദറുദ്ദീൻ സി എം അധ്യക്ഷത വഹിച്ചു.
ഖത്തറിലെ കടപ്പുറം പഞ്ചായത്ത് സ്വദേശികളായ ബിസിനസ്സ് രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും കലാ-കായിക രംഗത്തും കഴിവ് തെളിയിച്ചവരെ ആദരിച്ചു.
പ്രോഗ്രാം ചെയർമാൻ സലീം നെടുംപറമ്പിൽ സ്വാഗതവും സ്പന്ദനം സെക്രട്ടറി ബി കെ മുഹസിൻ തങ്ങൾ നന്ദിയും പറഞ്ഞു. അക്ബർ ചാവക്കാട്, അജ്മൽ, സവാദ്, ഹിബ ഷംന, റിയാസ്, സാബിത്, ദിവ്യ തുടങ്ങിയവർ പങ്കെടുത്ത നിസരി ഖത്തർ ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങേറി. ഷഫീഖ് XDC ടീമും Dazzling stars ടീമും ഡാൻസ് അവതരിപ്പിച്ചു. ......
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) വനിതാ വിഭാഗം AI ERP System സെമിനാർ നടത്തി
എഞ്ചിനീയറിംഗ് പ്രാക്ടീസുകളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രമുഖ പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിനായി "AI ERP System" എന്ന വിഷയത്തിൽ വിജ്ഞാനപ്രദമായ ഒരു സെമിനാർ CANTRO CAPITAL Rotana Hotel Doha-യിൽ വിജയകരമായി സംഘടിപ്പിച്ചു.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) – ഖത്തർ ചാപ്റ്റർ വനിതാ വിഭാഗം “Ocean Insights” എന്ന പേരിലുള്ള വിദ്യാഭ്യാസ പരമ്പരയുടെ രണ്ടാം എഡിഷൻ വിജയകരമായി നടത്തി. “Harnessing the Power of AI ERP Systems” എന്ന വിഷയം ആസ്പദമാക്കി നടന്ന ഈ സെഷൻ എഞ്ചിനീയർമാരെ, അക്കാദമിക്കുകളെ, വ്യവസായ വിദഗ്ധരെയെല്ലാം ആകർഷിക്കുകയും എന്റർപ്രൈസ് മാനേജുമെന്റിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസിച്ചുവരുന്ന പങ്ക് പരിശോധിക്കാൻ അവസരം നൽകുകയും ചെയ്തു. ......
ദോഹ: രോഗിയുമായി ആംബുലൻസ് ലക്ഷ്യ സ്ഥാനത്തിലേക്ക് കുതിക്കുമ്പോൾ തന്നെ പാരാമെഡിക്കുകൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് തത്സമയം മെഡിക്കൽ വിവരങ്ങൾ അയയ്ക്കാൻ കഴിയുന്ന സംവിധാനം ക്രമീകരിച്ച്
ഹമദ് മെഡിക്കൽ കോർപ്പറേഷനിൻ (HMC). ആംബുലൻസുകളെ ആശുപത്രികളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന
നൂതന സാങ്കേതിക സംവിധാനത്തിലുള്ള ആംബുലൻസ് സർവീസ്
ഏറെപ്രയോജനപ്രദമാകും.അത്യാഹിത കേസുകളിൽ മുൻകൂട്ടി തയ്യാറെടുക്കാനും വേഗത്തിൽ ചികിത്സഉറപ്പാക്കാനും കഴിയുന്നതാണ്പുതിയ സംവിധാനം.
ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഈ സംവിധാനം പ്രത്യേകിച്ചും സഹായകരമാണ്. ......